സന്നിധാനത്ത് ശുചീകരണ വഴിപാടുമായി സർക്കാരും ദേവസ്വം ബോർഡും

സന്നിധാനത്തെയും പമ്പയിലേയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ ശുചീകരണ വഴിപാടുമായി സർക്കാരും ദേവസ്വം ബോർഡും.ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന തീര്‍ഥാടകര്‍ക്ക് തുളസിച്ചെടി സൗജന്യമായി നല്‍കും.

ശബരിമലയുടെ ശുചീകരണവും വഴിപാടിന്റെ ഭാഗമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് തീർത്ഥാടകർക്ക് കൂടി പങ്കാളിത്തമുള്ള ശുചീകരണ വഴിപാടിന് തുടക്കം കുറിച്ചത്. വിശുദ്ധി സേനാംഗങ്ങളുമായി ചേര്‍ന്ന് പമ്പയില്‍ അയ്യപ്പന്റെ പൂങ്കാവനം ശുചിയാക്കുന്നതിന് തീര്‍ഥാടകര്‍ക്കും അവസരം നല്‍കുന്നതാണ് ശുചീകരണ വഴിപാട് പദ്ധതി.

ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്ന തീര്‍ഥാടകര്‍ക്ക് തുളസിച്ചെടി സൗജന്യമായി നല്‍കും. പങ്കാളികളാകുന്നവര്‍ നടുന്ന തുളസിച്ചെടികള്‍ കൊണ്ട് തുളസി വനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.ആദ്യഘട്ടത്തില്‍ പമ്പയില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് സന്നിധാനത്തേക്കും വ്യാപിപ്പിക്കുംജില്ലാ ഭരണകേന്ദ്രവും ഹരിത കേരള മിഷനും ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയും ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം പ്രസിഡൻറ് അഡ്വ. അനന്തഗോപൻ നിർവഹിച്ചു.

അതേസമയം, ശബരിമലയുടെ ശുചീകരണവും വഴിപാടിന്റെഭാഗമാക്കി മാറ്റണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭ്യർത്ഥിച്ചു .25 വര്‍ഷം പൂര്‍ത്തിയാക്കിയ വിശുദ്ധി സേനാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.ദേവസ്വം ബോര്‍ഡ് അംഗം മനോജ് ചരളേല്‍ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍, ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് പി.എ. ജോയി എന്നിവർ പങ്കെടുത്തു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നശിപ്പിക്കാൻ സന്നിധാനത്ത് ബെയിലിംഗ് മെഷീൻ സ്ഥാപിച്ചു. സന്നിധാനത്ത് കുമിഞ്ഞ് കൂടൂന്ന പ്ലാസ്റ്റിക്ക് കുപ്പികൾ നശിപ്പിക്കുക ഇനി മുതൽ എളുപ്പം ആവും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here