മത്തി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോളിനെ കുറക്കുന്നു. നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

മത്സ്യത്തിന്റെ കാര്യത്തില്‍ മത്തി തന്നെയാണ് രാജാവ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം മത്തിയില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മത്തി കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ പലപ്പോഴും മത്തി കഴിക്കുന്നതിനേക്കാള്‍ മത്തി വെക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. നല്ല കുടംപുളിയിട്ട മത്തിക്കറി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നോക്കാം.

ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി.ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്.കൊളസ്‌ട്രോള്‍ കുറക്കുന്നതിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എന്നാല്‍ മത്തി കഴിക്കുന്നതിലൂടെ അത് കൊളസ്‌ട്രോളിനെ കുറക്കുന്നു. മാത്രമല്ല ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി മത്തി കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് വളരെ കൃത്യമായിരിക്കും.
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്തി. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ കോശങ്ങളുടെ വളര്‍ച്ചക്കും എല്ല് തേയ്മാനം പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു മത്തി കഴിക്കുന്നതിലൂടെ 37 ഗ്രാമില്‍ അധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്പതിവായി മത്തി കഴിക്കുന്നവരില്‍ യാതൊരു വിധത്തിലുള്ള അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഇതില്‍ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ഉറപ്പും പല്ലിന്റെ ആരോഗ്യവും എല്ലാം മത്തി കഴിക്കുന്നതിലൂടെ ലഭിക്കുന്നു.

കുടംപുളിയിട്ട മത്തിക്കറി

~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~

മത്തി വൃത്തിയാക്കിയത് – 500 ഗ്രാം

മുളക് പൊടി – രണ്ടര സ്പൂൺ

മല്ലിപ്പൊടി – ഒരു സ്പൂൺ

മഞ്ഞൾപൊടി – അര സ്പൂൺ

ഉലുവാപ്പൊടി – കാൽ ടീ സ്പൂൺ

കുരുമുളക് പൊടി- കാൽ ടീ സ്പൂൺ

ഇഞ്ചി – ഒരു ചെറിയ കഷ്ണം

ചെറിയ ഉള്ളി – 8 എണ്ണം

വെളുത്തുള്ളി – 5 എണ്ണം

തക്കാളി – വലുത് ഒരെണ്ണം

പച്ചമുളക് – രണ്ടെണ്ണം

കുടംപുളി – അഞ്ച് കഷ്ണം

ഉപ്പ് – പാകത്തിന്

ചൂടുവെള്ളം – രണ്ടുകപ്പ്

പാകംചെയ്യുന്ന വിധം

~ ~ ~ ~ ~ ~ ~ ~

ചട്ടിയിൽ എന്ന ചൂടാവുമ്പോൾ അതിലേക്ക് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, നീളത്തിലരിഞ്ഞ ചെറിയ ഉള്ളി എന്നിവചേർത്തു നന്നായി വഴറ്റുക .

നന്നായി വരണ്ടതിനു ശേഷം അതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളകും ചേർക്കുക .

നന്നായി വഴറ്റുക. പൊടികൾ എല്ലാം ചേർത്തു പച്ചമണം മാറുന്നവരെ നന്നായി മൂപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ചേർക്കുക.

കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ടുവെച്ച കുടംപുളിയും , ഉപ്പും ചേർക്കുക . ഇതിലേക്ക് മീൻ ചേർത്തു നന്നായി വേവിക്കുക. കറി വറ്റിവരുമ്പോൾ കറിവേപ്പില ചേർക്കുക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News