ശബരിമലയിലെ അപ്പം നിർമ്മാണം ഇരട്ടിയാക്കി . ഇന്നലെ രാത്രി മുതൽ കൂടുതൽ അപ്പം ഉണ്ടാക്കാൻ തുടങ്ങി. ഇനി മുതൽ അപ്പം പ്ലാൻ്റ് 24 മണിക്കൂറും പ്രവർത്തിക്കും.
അപ്പം നിർമ്മാണം കരാറെടുത്തയാൾ മതിയായ തൊഴിലാളികളെ കൊണ്ടുവരാതിരുന്നതിനാലാണ് ശബരിമലയിലെ അപ്പം പ്ലാൻറിൽ ഉൽപ്പാദനവും പാക്കിങും വേണ്ടത്ര ഉണ്ടാവാതിരുന്നത്. സന്നിധാനത്ത് ദേവസ്വം പ്രസിഡൻ്റ് അഡ്വ. അനന്തഗോപൻ്റെയും മെമ്പർ മനോജ് ചരളേലിൻ്റെയും നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് മറ്റ് വഴികൾ ആലോചിച്ചിരുന്നു.
ഹൈക്കോടതി അനുമതിയോടെ പുതിയ കരാറുകാരനെക്കൂടി ചുമതലപ്പെടുത്തുകയും നിർമ്മാണം 24 മണിക്കൂറാക്കുകയും ചെയ്തതിനാൽ പ്രതിദിന ഉത്പാദനം 80,000 മുതൽ 1 ലക്ഷത്തിന് മുകളിൽ പാക്കറ്റെങ്കിലും ഉൽപ്പാദിപ്പിക്കാൻ കഴിയും എന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
ഉയർന്ന നിരക്ക് കിട്ടുന്നതിന് കരാറുകാർ ഒത്തുകളിച്ച് ദേവസ്വം ബോർഡിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടന്നെന്ന് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു
860 രൂപ നിരക്കിൽ 50 കൂട്ട് അപ്പമാണ് നേരത്തെ ഉത്പാദനം നടന്നിരുന്നത്.. പുതിയ കരാറുകാരൻ 1225 രൂപ നിരക്കിലാണ് കരാർ നേടിയത്, 80 കൂട്ട് ദിനവും ഉൽപ്പാദിപ്പിക്കാൻ ആണ് ദേവസ്വത്തിൻ്റെ ശ്രമം. സ്പെഷ്യൽ കമ്മീഷണറുടെയും ,എക്സിക്യൂട്ടീവ് ഓഫീസറുടെയും നേതൃത്വത്തിൽ അപ്പം പ്ലാൻറ് സന്ദർശിച്ച് ക്രമീകരങ്ങൾ വിലയിരുത്തി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.