എസ്എഫ്ഐ അഖിലേന്ത്യാ വിദ്യാർഥിനി സമ്മേളനം ഇന്ന് സമാപിക്കും

രാജസ്ഥാനിൽ നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ വിദ്യാർഥിനി സമ്മേളനം ഇന്ന് സമാപിക്കും. രാജസ്ഥാനിലെ സികറിലാണ് ത്രിദിന സമ്മേളനം നടക്കുന്നത്.

വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനത്തിൻ്റെ രണ്ടാം ദിനം ചർച്ച ചെയ്തു. കൊവിഡ് കാലത്ത് വിദ്യാലയങ്ങളിൽ നിന്നും പോയ വിദ്യാർത്ഥിനികളെ വിദ്യാഭ്യാസ രംഗത്തേക്ക് തിരികെ കൊണ്ട് വരാൻ ശക്തമായ നടപടികൾ ആവശ്യമാണ് എന്ന് സമ്മേളനം വിലയിരുത്തി.

19 സംസ്ഥാനങ്ങളിൽ നിന്നായി 200 പ്രതിനിധികൾ ആണ് സമ്മേളനത്തിൽ. സാമൂഹിക ന്യൂനപക്ഷ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News