കൊല്ലത്ത് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ വിരുദ്ധർ  സമാന്തര സംഘടനക്ക് തുടക്കം കുറിച്ചു

കൊല്ലത്ത് കെ.സുരേന്ദ്രൻ വിരുദ്ധർ  സമാന്തര സംഘടനക്ക് തുടക്കം കുറിച്ചു. ബിജെപി മുൻ വക്താവ്  എം എസ് കുമാർ വിരുദ്ധ ചേരിയുടെ യോഗം ഉദ്ഘാടനം ചെയ്തത് വി.മുരളീധരൻ വിഭാഗത്തിനുള്ള മുന്നറിയിപ്പായി.

ബിബി ഗോപകുമാർ ജില്ലാ പ്രസിഡന്റായതിനു ശേഷം കൊല്ലം ജില്ലയിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളാണ് കൊല്ലത്ത് അടൽജി ഫൗണ്ടേഷന്റെ മറവിൽ സമാന്തര സംഘടക്ക് തുടക്കം കുറിച്ചത്. ബിജെപിയുടെ നാല് മുൻ ജില്ല പ്രസിഡന്റുമാരായകെ.ശിവദാസൻ,

പട്ടത്താനം രാധാകൃഷ്ണൻ അഡ്വ കിഴക്കനേല സുധാകരൻ,വൈക്കൽ മധു,കൂടാതെ ബിജെപി മുൻ സംസ്ഥാന ട്രഷറർ എം.എസ്.ശ്യാംകുമാർ മേഖലാ പ്രസിഡന്റ്  അഡ്വ ജി ഗോപകുമാർ,

യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി ജി ഹരി, ആർ.എസ്.എസ്,  ഭാരതീയ വിചാര കേന്ദ്രം,ബിഎംഎസ് നേതാക്കളും സമാന്തര സംഘടയുടെ പ്രഥമ യോഗത്തിൽ പങ്കെടുത്തു.

ബിജെപിയെ ഹൈജാക്ക് ചെയ്യുന്ന മുരളീധര, സുരേന്ദ്രൻ പക്ഷത്തിനെതിരെയുള്ള പടയൊരുക്കം കൂടിയായി പ്രഥമ യോഗം.നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം ബിജെപിയിൽ നിന്ന് അനേകം ഹാർഡ് കോർ നേതാക്കൾ വരെ പാർട്ടി വിടുന്നത് തടയുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ് സമാന്തര സംഘടനയെന്നതും ശ്രദ്ധേയം.

തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വം അറിഞ്ഞിട്ടും കെ സുരേന്ദ്രൻ ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി  വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നു.

ബിജെപിയെ വളർത്താൻ രാപകൽ കഷ്ടപെട്ടവരെ പാർട്ടി വിസ്മരിക്കുന്നതിലെ പ്രതിഷേധം കൂടിയായി സമാന്തര യോഗം. കൊല്ലം ജില്ലക്കു പിന്നാലെ മറ്റ് ജില്ലകളിലും  അടൽജി ഫൗണ്ടേഷന്റെ മറവിൽ വി.മുരളീധര വിരുദ്ധർ  ഒത്തുകൂടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News