വീണ്ടും വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍: കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ പി സി സി പ്രസിഡന്റ്

വീണ്ടും വിവാദ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

കോന്നി അരുവാപ്പുലം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.  എന്ത് സംഭവിച്ചാലും വേണ്ടില്ല എന്തിനും കമ്മീഷന്‍ അടിക്കുക എന്നുള്ളത് മാത്രമാണ് ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.

വീടുകള്‍ നഷ്ടപ്പെടുന്ന, ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെപ്പറ്റി പിണറായിക്ക് ചിന്തയില്ല.ഒന്നര ലക്ഷം കോടിയുടെ കമ്മീഷനില്‍ കണ്ണുവെച്ചാണ് സി പി എം കെ റെയിലിന് പിന്നാലെ കൂടിയിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News