സംഘപരിവാർ ഭീകരതയ്ക്കെതിരെ ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ കോഴിക്കോട് യുവജന പരേഡ്

സംഘപരിവാർ ഭീകരതക്കെതിരെ ഡി വൈ എഫ് ഐ നേതൃത്വത്തിൽ കോഴിക്കോട് വെള്ളയിൽ യുവജന പരേഡ്. ഭ്രഷ്ട് കൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് വെള്ളയിൽ തൊടിയിലേക്ക് DYFI മാർച്ച് സംഘടിപ്പിച്ചത്.

കോഴിക്കോട് വെള്ളയിൽ തൊടിയിൽ പ്രദേശത്ത് ബോധപൂർവം സംഘർഷം സൃഷ്ടിക്കുന്ന സംഘ പരിവാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡി വൈ എഫ് ഐ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളയിൽ തൊടിയിലേക്ക് യുവജന പരേഡ് സംഘടിപ്പിച്ചു.

ഗാന്ധി റോഡിൽ നിന്നാരംഭിച്ച മാർച്ച് ബീച്ച് റോഡിൽ പോലീസ് തടഞ്ഞു. പ്രകടനത്തിന് ജില്ലാ ഭാരവാഹികൾ  നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.

ആർഎസ്എസ് വിട്ട് സി പി ഐ (എം)ൽ എത്തിയ കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയ ബിജെപി, ഇവർക്ക് തൊടിയിൽ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു.  സി പി ഐ (എം) ജില്ലാ സമ്മേളന ഫണ്ട് സമാഹരണത്തിനെത്തിയ പ്രവർത്തകര ആക്രമിച്ച് പ്രകോപനമുണ്ടാക്കാനും ആർ എസ് എസ് ശ്രമിച്ചു.

ഡി വൈ എഫ് ഐ പൊതുയോഗത്തിൽ  ജില്ലാ പ്രസിഡണ്ട് എൽ.ജി. ലിജിഷ്, CPI(M) ടൗൺ ഏരിയാ സെക്രട്ടറി കെ.ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗം പി.നിഖിൽ എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News