ഇരട്ടക്കൊലപാതകം; ആലപ്പുഴയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ

ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടര്‍. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കൾ വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് രഞ്ജിത്ത് ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം.

 ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആണ്  കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു

ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്ന ഷാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തി. റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നു.

കൈ -കാലുകൾക്കും വയറിനും തലയ്‌ക്കും ഗുരുതരമായി വെട്ടേറ്റ ഷാനിനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും അർധരാത്രിയോടെ മരിച്ചു. വെട്ടേറ്റ ഷാനിനെ നാട്ടുകാരാണ്‌ ആശുപത്രിയിൽ എത്തിച്ചത്.

ആക്രമണ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. അതേസമയം അക്രമത്തിന്‌ പിന്നിൽ ആർഎസ്‌എസ്‌ ആണെന്ന്‌ എസ്‌ഡിപിഐ ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News