കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗന്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനംവകുപ്പ് ഉദ്യോഗന്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പമ്പ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപം ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ബി മണിക്കുട്ടനാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. പ്ലാന്റിന് സമീപം കാട്ടാന ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മണിക്കുട്ടൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തേയ്ക്ക് ചെല്ലുമ്പോഴാണ് ആന ആക്രമിക്കാൻ പാഞ്ഞടുത്തത്.

ഓടിരക്ഷപ്പെടുന്നതിനിടെ മണിക്കുട്ടൻ അടിതെറ്റി താഴെ വീണുവെങ്കിലും ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഓടിമാറുകയായിരുന്നു.

വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ പമ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക് കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News