സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല: ദേവ്നയുടെ പരാതി.

എന്ത് ആർജ്ജവത്തോടെയാണ് നമ്മുടെ കുട്ടികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത്; കണ്ണൂരിലെ മൂന്നാം ക്ലാസുകാരിയുടെ നിവേദനത്തിൽ പരിഹാരമുണ്ടാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്‌ :-

കഴിഞ്ഞദിവസം കണ്ണൂരിൽ ഞാൻ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഉച്ചഭക്ഷണ സമയത്ത് പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന ദേവ്ന എന്ന മൂന്നാം ക്ലാസുകാരി എന്നെ കാണാനെത്തി. ഒരു നിവേദനവുമായാണ് ദേവ്ന എത്തിയത്. ദേവ്നയുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തിരുന്നു.

അതിൽ ദേവ്ന സന്തോഷമറിയിച്ചു. എന്നാൽ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണ് ദേവ്നയുടെ പരാതി. സ്കൂളിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ നടപടി എടുക്കണമെന്നും ദേവ്ന ആവശ്യപ്പെട്ടു.

ആറാം ക്ലാസിൽ പഠിക്കുന്ന ചേച്ചി അധീനക്ക് എൽഎസ്എസ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് തുകയും ലഭിച്ചിട്ടില്ല എന്നും ദേവ്ന അറിയിച്ചു.

സ്കൂളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തതായി ദേവ്നയെ അറിയിച്ചു. ഉച്ചഭക്ഷണം അടക്കം എല്ലാ കാര്യങ്ങളിലും പരിശോധിച്ച് വേണ്ട നടപടി എടുക്കും എന്ന് ദേവ്നക്ക് ഉറപ്പ് നൽകി.

എന്ത് ആർജ്ജവത്തോടെയാണ് നമ്മുടെ കുട്ടികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത്. ദേവ്നമാർ സംസാരിക്കട്ടെ, ഇനിയുമുറക്കെ.. ❤

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News