പിബിയില്‍ തര്‍ക്കമെന്ന മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്ത വ്യാജം: എം എ ബേബി

പിബിയില്‍ തര്‍ക്കമെന്ന മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്ത വ്യാജമെന്ന് പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. ഭാവനാപൂര്‍ണമായ വാര്‍ത്തകള്‍ ആണ് മാതൃഭൂമി നല്‍കുന്നത്. ഇതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്ര കമ്മറ്റിയില്‍ പിബി അംഗം പിണറായി വിജയന്‍ സംസാരിച്ചെന്നുള്ള വ്യാജ വാര്‍ത്ത നല്‍കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാന്‍ പോകുന്നു. അത് വരെ ഇത്തരം വ്യാജം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പോളിറ്റ് ബ്യുറോ ഒരു ദിവസം കൊണ്ട് തന്നെ യോജിച്ച് കരട് തയ്യാറാക്കിയെന്നും കരട് സംബന്ധിച്ചു പൂര്‍ണ യോജിപ്പാണ് പിബിയില്‍ ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.

പ്രാദേശിക സാഹചര്യം നോക്കിയാകും മറ്റ് പാര്‍ട്ടികളുമായി സഹകരണം. വര്‍ഗീയതയെ എതിര്‍ക്കുന്ന കാര്യത്തില്‍ പോലും കോണ്‍ഗ്രസിന് വ്യക്തതയില്ല. എന്നാല്‍ സിപിഐഎം പാര്‍ട്ടിക്ക് വ്യക്തമായ നില്‍പാടുണ്ട്. കോണ്‍ഗ്രസുമായുള്ള ബന്ധമല്ല പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത വ്യാജ വാർത്തയാണ് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തെ കുറിച്ച് മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചത്. കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാൻ ഉള്ള പ്രമേയമായിരുന്നു ശനിയാഴ്ച ദില്ലിയിൽ നടന്ന പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തത്. കരട് സംബന്ധിച്ചു പൂർണ യോജിപ്പാണ് പിബിയിൽ ഉള്ളത്.

പ്രാദേശിക പാർട്ടിയുമായി ഉള്ള സഹകരണം സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ ആകുമെന്ന് പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. പിബി യോഗത്തിൽ തർക്കമെന്ന വാർത്ത വ്യാജമാണ് എന്നും കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കും എന്നും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. മാധ്യമങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാൻ ഭാവനാ പൂർണമായ ഇത്തരം വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ട് നിൽക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here