പുഷ്പ; ആദ്യദിനത്തില്‍ തന്നെ 71 കോടി

പുഷ്പ; ആദ്യദിനത്തില്‍ തന്നെ 71 കോടി

റിലീസ് ചെയ്ത ആദ്യദിനം തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച് പുഷ്പ. കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.

71 കോടിയാണ് ലോകമാകമാനമുള്ള റിലീസ് കൊണ്ട് പുഷ്പ നേടിയത്.രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.

ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്.ഫഹദ് വില്ലനായി എത്തുന്നു എന്നത് മറ്റൊരാകർഷണം.250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

ലോകമാകമാനം വമ്പന്‍ ചിത്രങ്ങൾക്കൊപ്പമാണ് പുഷ്പ തിയേറ്ററുകളില്‍ മത്സരിച്ചത് .വടക്കേ ഇന്ത്യയിലാകെ കുറച്ച് തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.ആന്ധ്രാപ്രദേശില്‍ നിന്നും തെലുങ്കാനയില്‍ നിന്നും മാത്രം പുഷ്പ 22 മുതല്‍ 24 കോടി വരെ നേടുമെന്ന് കണക്ക് കൂട്ടപ്പെടുന്നു.സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here