ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കും; കൂടുതല്‍ സേനയെ വിന്യസിച്ചുവെന്ന് ഡിജിപി

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി അനില്‍കാന്ത്. സംസ്ഥാനത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. വാഹന പരിശോധന കര്‍ശനമാക്കിയെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നേത്യത്വത്തില്‍ അന്വേഷണം നടത്തുമെന്നും ഇന്റലിജന്‍സ് വീഴ്ച്ചയുണ്ടായിട്ടില്ലെന്നും നേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും അനില്‍കാന്ത് പറഞ്ഞു.

അതേസമയം ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും.

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News