ആലപ്പുഴ ഇരട്ട കൊലപാതകം; സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. എന്തിന്റെ പേരിലായാലും അങ്ങോട്ടുമിങ്ങോട്ടുമുള്ള സംഘർഷങ്ങൾ കേരളത്തെ വലിയ അപകടത്തിലാക്കുമെന്നും ആക്രമികളെ സമൂഹം ഒന്നാകെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

അക്രമസംഭവങ്ങളിലേക്ക് വഴിമാറി പോകുന്ന ആളുകൾ അത് അവസാനിപ്പിക്കണം
ആക്രമസംഭവത്തിൽ സർക്കാർ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും കേരളാ പൊലീസ് വളരെ ജാഗ്രതയോടെയാണ്‌ ഇക്കാര്യങ്ങൾ കൈകാര്യം ചെയ്ത് പോരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയ ആലപ്പുഴയിൽ അക്രമ സാധ്യത കണക്കിലെടുത്ത് രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്.

ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഇന്ന് രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here