
മഹാരാഷ്ട്രയില്‍ 250 ഓളം നായ്ക്കുട്ടികളെ എറഞ്ഞുകൊന്ന സംഭവത്തില്‍ രണ്ട് കുരങ്ങന്മാരെ പിടികൂടിയെന്നും രണ്ട് കുരങ്ങുകളെയും ബീഡില്‍ നിന്ന് നാഗ്പൂരിലേക്ക് മാറ്റി അടുത്തുള്ള വനത്തിലേക്ക് വിടുമെന്നും നാഗ്പൂര്‍ വനംവകുപ്പ് സംഘം.
ഏതാനും നായ്ക്കള്‍ ചേര്‍ന്ന് ഒരു കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായാണ് നായ്ക്കുട്ടികളുടെ കൊലപാതക പരമ്പര നടക്കുന്നത്. ശനിയാഴ്ചയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട കുരങ്ങുകളിലെ രണ്ട് കുരങ്ങുകളെ പിടികൂടിയത്. ബീഡ് ഫോറസ്റ്റ് ഓഫീസര്‍ സച്ചിന്‍ കാന്തിനെ ഉദ്ധരിച്ച് എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള മജല്‍ഗാവ്, ലാവൂല്‍ എന്നീ ഗ്രാമങ്ങളിലാണ് അപൂര്‍വമായ പ്രതികാരത്തിന്റെ കഥ അരങ്ങേറിയത്. നായ്ക്കളെ മരത്തിന്റെയും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലേക്കും വലിച്ചു കയറ്റി താഴേക്ക് എറിഞ്ഞുകൊന്നാണു കുരങ്ങുകള്‍ കൂട്ടക്കൊല നടപ്പാക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തില്‍ 250 നായ്ക്കളോളം ഇതില്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ലാവൂല്‍ ഗ്രാമത്തില്‍ ഒരൊറ്റ നായ്ക്കള്‍ പോലും അവശേഷിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നായ്ക്കളെ കാണുന്നതോടെ കൂട്ടമായെത്തുന്ന കുരങ്ങുകള്‍ ഇവയെ പിടിച്ചുവലിച്ചാണ് ഉയരമുള്ള സ്ഥലങ്ങളിലേക്കു കൊണ്ടുപോയി എറിയുന്നത്. നായ്ക്കുട്ടികളെ എടുത്തുകൊണ്ടുപോയി കൊല്ലുന്നുമുണ്ട്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചു. കലിയടങ്ങാത്ത കുരങ്ങുകള്‍ ഗ്രാമീണരെയും ആക്രമിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കുട്ടികളും സ്ത്രീകളും പേടിച്ചാണ് പ്രദേശത്ത് ഇറങ്ങി നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചും കുരങ്ങുകള്‍ ആക്രമണം നടത്തുന്നുണ്ട്. എട്ടുവയസ്സുള്ള ഒരു കുട്ടിയെ കുരങ്ങുകള്‍ പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു.
തുടര്‍ന്നു കല്ലുകള്‍ എറിഞ്ഞാണു ഗ്രാമീണര്‍ കുരങ്ങുകളെയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്.ഏതാനും നായ്ക്കള്‍ ചേര്‍ന്ന് ഒരു കുരങ്ങന്റെ കുഞ്ഞിനെ കൊന്നിരുന്നു. അതിന്റെ പ്രതികാരമായാണ് നായ്ക്കുട്ടികളുടെ കൊലപാതക പരമ്പര നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here