തേങ്ങാ അരച്ച് മത്തിക്കറി വെച്ചിട്ടുണ്ടോ:പൊളി !!

മത്തി കറി വെച്ചാലും വറത്താലുമൊക്കെ നല്ല രുചിയാണ്.കൂടുതലും മത്തി മുളക് കറിയാണ് വെക്കാറുള്ളത്.നാളികേരം അരച്ച് വെക്കുന്നതും നല്ല രുചിയാണ്. ഊണിനൊപ്പം കഴിക്കാവുന്ന രുചികരമായ മത്തിക്കറി തയ്യാറാക്കാം.വാളൻ പുളിയും തക്കാളിയും ചേർത്ത് നാളികേരം അരച്ച മത്തിക്കറി തയ്യാറാക്കാം.

 ചേരുവകള്‍

  • ചെറിയ മത്തി- 1/2 കിലോ

  • തേങ്ങ- 1 കപ്പ്

  • തക്കാളി- 1 എണ്ണം

  • സവാള- 1 എണ്ണം

  • പച്ചമുളക്- 2 എണ്ണം

  • മുളക്‌പൊടി- 1 1/2 ടീസ്പൂണ്‍

  • മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

  • പുളി- ചെറുനാരങ്ങാ വലിപ്പത്തില്‍

  • കറിവേപ്പില- 1 തണ്ട്

  • കടുക്- 1/2 ടീസ്പൂണ്‍

  • വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍

  • ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ അരച്ചെടുത്ത് ഇതില്‍ മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് പുളിവെള്ളം ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഇത് അടുപ്പില്‍ വെച്ച് തിളപ്പിക്കുക. ഇതിലേക്ക് തക്കാളി, ഉള്ളി എന്നിവ പൊടിയായി അരിഞ്ഞതും നീളത്തില്‍ അരിഞ്ഞ പച്ചമുളകും ചേര്‍ക്കുക.

ഇളക്കി തിളപ്പിക്കണം. തിളച്ചു കഴിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് പതിയെ ഇളക്കുക. വേവാറാകുമ്പോള്‍ ഇഞ്ചി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ക്കുക. മീന്‍ വെന്തുകഴിഞ്ഞാല്‍ കറി വാങ്ങിവെച്ച് കടുക് താളിച്ച് ചേര്‍ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News