പെണ്‍കുട്ടികളുടെ വിവാഹ പ്രായ പരിധി ഉയര്‍ത്തുന്ന ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണം: സി പി ഐ എം പി ബി

പെൺകുട്ടികളുടെ വിവാഹ പ്രായ പരിധി ഉയർത്തുന്നതിനെ പിന്തുണക്കേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ. ബില്ലിന്റെ കരട്  പാർലമെന്റിന്റെ  സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

അതേസമയം ചീഫ് ഇലക്ഷൻ കമ്മീഷണറെയും  തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും പിഎംഒ വിളിച്ചുവരുത്തിയതിനെ ശക്തമായി അപലപിച്ച പോളിറ്റ് ബ്യുറോ സംഭവം ഭരണഘടനാ ലംഘനവുംകടുത്ത നിയമ ലംഘനവുമാണെന്നും വിമർശിച്ചു. പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടും പോളിറ്റ് ബ്യുറോ യോഗത്തിൽ തയ്യാറാക്കി.

പോളിറ്റ് ബ്യുറോ യോഗം ഏകകണ്ഠമായാണ് പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കിയത്.  അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ കരട് ചർച്ച ചെയ്യും.. ജനുവരി 7 മുതൽ 9 വരെ ഹൈദ്രാബാദിലാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക.

അതേ സമയം പെണ്‍കുട്ടികളുടെ വിവാഹ പ്രായ പരിധി ഉയർത്താനുള്ള തീരുമാനത്തെ പിന്തുണക്കില്ലെന്നാണ് പോളിറ്റ് ബ്യുറോ തീരുമാനം. പെൺകുട്ടികളുടെ വിവാഹ പ്രായ പരിധി ഉയർത്തുന്ന ബിലിനെ പാർലമെന്റിൽ എതിർക്കുമെന്നും ബില്ലിന്റെ കരട്  പാർലമെന്റിന്റെ  സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെനന്നും സി പി ഐ എം പി ബി ആവശ്യപ്പെട്ടു.

ബില്ലിൽ ആഴത്തിലുള്ള പരിശോധനയും ബന്ധപ്പെട്ടവരുമായി കൂടിയാലോചന  നടത്തണമെന്നും  പി ബി ചൂണ്ടിക്കാട്ടി. ചീഫ് ഇലക്ഷൻ കമ്മീഷണറെയും  തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും പിഎംഒ വിളിച്ചുവരുത്തിയതിനെ പോളിറ്റ് ബ്യുറോ ശക്തമായി വിമർശിച്ചു.

സംഭവം ഭരണഘടനാ ലംഘനവുംകടുത്ത നിയമ ലംഘനവുമാണെന്നും
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയിൽ ജനങ്ങൾക്കുള്ള വിശ്വാസം  സർക്കാരിന്റെ ഇത്തരം നടപടികളാൽ ഇല്ലാതാകുമെന്നും പിബി വ്യക്തമാക്കി. ഇതിന് പുറമെ ലഖിംപൂർ കർഷക കൊലപാതകത്തിൽ അജയ് മിശ്രയെ മന്ത്രി സഭയിൽ നിന്നും അടിയന്തരമായി പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here