40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യക്കാരുടേയും ഇന്നത്തെ ഇന്ത്യക്കാരുടേയും ഡിഎന്‍എ ഒന്ന്തന്നെ: വിചിത്രവാദവുമായി മോഹന്‍ ഭാഗവത്

40,000 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ എല്ലാ മനുഷ്യരുടെയും ഡിഎന്‍എ ഒന്നുതന്നെയാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വിചിത്ര വാദം. താന്‍ പറയുന്നത് തെറ്റല്ലെന്നും ഭാഗവത് പറഞ്ഞു.ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

‘40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡിഎന്‍എയും ഇന്നത്തെ ആളുകളുടെ ഡിഎന്‍എയും ഒന്നുതന്നെയാണ്. നമ്മുടെ എല്ലാവരുടെയും പൂര്‍വ്വികര്‍ ഒന്നാണ്. ആ പൂര്‍വ്വികര്‍ കാരണം നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെട്ടു.നമ്മുടെ സംസ്‌കാരം തുടര്‍ന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹകത്തിന് വേണ്ടി പബ്ലിസിറ്റിയില്ലാതെ നിരന്തരം പ്രവര്‍ത്തിക്കുകയാണ് ആര്‍എസ്എസ് എന്നും ഇന്ത്യ ഒരു ലോക ശക്തിയായില്ലെങ്കിലും കൊവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഒരു ലോക ഗുരുവായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും ഭാഗവത് അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News