മലേഷ്യയിൽ പേമാരി മൂലം വെള്ളപ്പൊക്കം

മലേഷ്യയിൽ പേമാരി മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ 21,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി ബെർനാമ ഞായറാഴ്ച അറിയിച്ചു.

“മൊത്തത്തിൽ, 21,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഉച്ചയോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി,” വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.സാധാരണ അവസ്ഥയിൽ ഒരു മാസത്തെ മൊത്തം മഴയ്ക്ക് തുല്യമാണ് കഴിഞ്ഞ ദിവസത്തെ മഴയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാഹനങ്ങളിലും വീടിന് പുറത്തും കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്, അതേസമയം വീട്ടിൽ കുടുങ്ങിയവരുടെ ശനിയാഴ്ച മുതലുള്ള റിപ്പോർട്ടുകൾ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ ആളുകളെ രക്ഷപ്പെടുത്താനും ശനിയാഴ്ച വൈകി അവരെ ഷെൽട്ടറുകളിലേക്ക് കൊണ്ടുപോകാനും സഹായിക്കുന്നതിന് പോലീസ്, സൈന്യം, അഗ്നിശമന സേന എന്നിവയിൽ നിന്നുള്ള 66,000-ത്തിലധികം ഉദ്യോഗസ്ഥരെ അണിനിരത്തിയിട്ടുണ്ട്.

മലേഷ്യയിൽ ഏറ്റവും വലിയ വെള്ളപ്പൊക്കം 2014 ൽ ആയിരുന്നു , ഏകദേശം 1,18,000 ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News