ആലപ്പുഴ കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യം വച്ച് ; എ എ റഹീം

ആലപ്പുഴ കൊലപാതകങ്ങള്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ലക്ഷ്യം വച്ചെന്ന് ഡിവൈഎഫ്‌ഐ

ബിജെപിയും എസ് ഡി പി ഐ യും പരസ്പരം ശക്തി സംഭരിക്കുകയാണെന്ന് ഡിവൈഎഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം. ഇരു കൂട്ടരും രക്ത ദാഹികളാണ്.
അതാത് സമുദായങ്ങള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ നടപടി എടുക്കണമെന്നും എ എ റഹീം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ടെന്നും മാപ്പ് അര്‍ഹിക്കാത്ത നിസംഗതയുണ്ടായെന്നും എ എ റഹിം കേന്ദ്രമന്ത്രി വി മുരളീധരന് മറുപടി നല്‍കി.

അതേ സമയം കോണ്‍ഗ്രസ് നിലപാടും ആപല്‍ക്കരമെന്നും, കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടതിനായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസെന്നും എ എ റഹിം വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News