ഇത്ര എളുപ്പമായിരുന്നോ രുചിയും ഗുണവുമുള്ള മീൻ കട്ലറ്റ് ഉണ്ടാക്കാൻ

ഇത്ര എളുപ്പമായിരുന്നോ രുചിയും ഗുണവുമുള്ള മീൻ കട്ലറ്റ് ഉണ്ടാക്കാൻ

രുചികരമായ മീന്‍ കട്ലറ്റ് എളുപ്പത്തില്‍ തയ്യാറാക്കുന്നതിനുള്ള പാചകരീതി

ചേരുവകകൾ

  • മീന്‍ (വലുത്)-250 ഗ്രാം
  • ബ്രഡ് പൊടി‌-250 ഗ്രാം
  • ബ്രഡ്- 2 സ്ലൈസ്
  • സാവാള-2 എണ്ണം
  • പച്ചമുളക്-2 എണ്ണം
  • മുട്ട-1 എണ്ണം
  • ഉപ്പ്-പാകത്തിന്
  • ഇഞ്ചി-ചെറിയ കഷണം

ഉണ്ടാക്കേണ്ടവിധം

  • പച്ചമുളക്, ഉള്ളി, ഇഞ്ചി എന്നിവ കൊത്തിയരിഞ്ഞ് എണ്ണയില്‍ നല്ലവണ്ണം വഴറ്റി എടുക്കണം. മീന്‍ ഉപ്പുവെള്ളത്തില്‍ വേവിച്ച് എടുക്കുക.
  • പിന്നീട് മീനിന്‍റെ തൊലിയും മുള്ളും കളഞ്ഞ് വളരെ ചെറുതായി നുറുക്കിയെടുക്കണം.
  • ഇത് വഴറ്റിയെടുത്ത ചേരുവകളുമായി യോജിപ്പിക്കുക.
  • ഇതിലേക്ക് ബ്രഡ് സ്ലൈസുകള്‍ വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് നന്നായി യോജിപ്പിക്കണം.
  • ഇനി ഈ മിശ്രിതം കട്‌ലറ്റിന്‍റെ ആകൃതിയില്‍ ഉരുട്ടി എടുക്കണം.
  • ഇനി ഓരോന്നായി അടിച്ച മുട്ടയില്‍ മുക്കി ബ്രഡ് പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News