ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ ദുഃഖവും നാണക്കേടും തോന്നുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നിയമം ആരും കയ്യിലെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നിയമം ആരും കയ്യിലെടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭിന്നത കൊലപാതകങ്ങള്‍ക്ക് കാരണമാകരുത്. ഇത്തരം കൊലപാതകങ്ങള്‍ ആധുനിക സംസ്‌കാരത്തിന് ചേര്‍ന്നതല്ലായെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News