സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നു; കാനം രാജേന്ദ്രന്‍

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്ക വളര്‍ത്തുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ സാമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പരസ്പരം പോരടിക്കുന്ന രണ്ട് വര്‍ഗീയ കക്ഷികളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ഈ അവസരത്തിലും സര്‍ക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവര്‍ക്ക് പിന്തുണയേകുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നത് വേദനാജനകമാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

എന്നാൽ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്ത് വരണമെന്നും കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News