ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കൊയിലാണ്ടിക്കടുത്ത് പൊയില്‍ക്കാവ് ബസാറിലെ ടെക്സ്റ്റൈല്‍സ് ഷോപ്പ് അടച്ച് വീട്ടിലേക്കു പോകുകയായിരുന്ന ബിന്ദുവിനുനേരെ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ആക്രമണമുണ്ടായത്. എതിര് ദിശയില്‍ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശക്തമായ ഇടിയില്‍ ഓട്ടോയുടെ സൈഡ് മിറര്‍ ഒടിഞ്ഞു താഴെ വീണു.
വായ്ക്കുള്ളില്‍ മുറിവും തലയ്ക്കു തരിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിന്ദുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനമായത്. പൊലീസ് വധശ്രമത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here