തൃശൂരില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ഭാര്യയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍ ചേര്‍പ്പില്‍ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ രേഷ്മ ബീവിയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

വെസ്റ്റ് ബംഗാള്‍ സ്വദേശിയായ മന്‍സൂര്‍ മാലിക്കും രേഷ്മ ബീവിയും 11 വര്‍ഷമായി കേരളത്തിലാണ് താമസിക്കുന്നത്. ഒരാഴ്ചയായി മന്‍സൂറിനെ കാണാതായിട്ട്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് രേഷ്മ ബീവി തന്നെ പൊലീസില്‍ പരാതി നല്‍കാന്‍ എത്തുകയായിരുന്നു.

എന്നാല്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പോലീസിന് ചില അസ്വഭാവികതകള്‍ തോന്നി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് രേഷ്മ ബീവി കുറ്റം സമ്മതിച്ചത്. മന്‍സൂറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വാടക വീടിനു സമീപം തന്നെ കുഴിച്ചുമൂടുകയായിരുന്നു.

മ്യതദേഹം കുഴിച്ചിടാന്‍ രേഷ്മയെ സഹായിച്ച ധീരുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്താല്‍ പൊലീസ് നാളെ രാവിലെ മ്യതദേഹം കുഴിച്ചിട്ടതായി സംശയിക്കുന്ന സ്ഥലത്ത് പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News