ഒമൈക്രോൺ ഭീതിയിൽ രാജ്യങ്ങൾ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ

ഒമൈക്രോൺ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി രാജ്യങ്ങൾ

ഒമൈക്രോൺ വളരെ വേഗം പകരുന്ന വൈറസ് വേരിയന്റിനാൽ ചില രാജ്യങ്ങൾ ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ വീണ്ടും ഏർപ്പെടുത്തുന്നു.ക്രിസ്മസ് രാവുകൾക്കു മുന്പ് നെതർലാൻഡ് ലോക്ക്ഡൗൺ ആരംഭിച്ചു.ഫ്രാൻസ് പുതുവത്സരാഘോഷത്തിൽ പടക്കങ്ങൾ നിരോധിച്ചു. അയർലണ്ടിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.പബ്ബുകൾ, റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ, സിനിമാശാലകൾ എന്നിവ രാത്രി 8 മണിക്ക് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ പുതിയ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നെതർലാൻഡ്‌സിലെ ഷോപ്പിംഗ് തെരുവുകൾ അടച്ചു.ലെബനനില്‍ വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ക്ക് മേല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അമേരിക്കയില്‍ ന്യൂയോര്‍ക്കും ഒമൈക്രോൺ ഭീതിയിലാണ്.ഒമൈക്രോൺ വ്യാപനം കാരണം അയര്‍ലന്‍ഡില്‍ റസ്റ്ററന്റുകളും ബാറുകളും അടച്ചിട്ടിരിക്കുകയാണ്. ഡെന്മാര്‍ക്കിലും തിയേറ്ററുകളടക്കമുള്ള പൊതുസ്ഥലങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.

ഒമൈക്രോൺ ആദ്യ കേസ് ഇറാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിലവിൽ, ഒരു കേസ് മാത്രമേ ഇറാനിൽ തിരിച്ചറിഞ്ഞിട്ടുള്ളൂ, രണ്ട് കേസുകൾ ഈ രോഗമാണെന്ന് സംശയിക്കുന്നു.ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കുത്തനെ കൂടുന്നുണ്ട്..ഈജിപ്തില്‍ കഴിഞ്ഞദിവസം ഒമിക്രോണിന്റെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലണ്ടൻ, ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരൂമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ .ബ്രിട്ടൻ വീടിനുള്ളിൽ മാസ്‌ക് ആവശ്യകതകൾ വീണ്ടും ഏർപ്പെടുത്തുകയും നൈറ്റ്ക്ലബ്ബുകളിലേക്കും വലിയ ഇവന്റുകളിലേക്കും പോകുമ്പോൾ വാക്സിനേഷന്റെ തെളിവോ അടുത്തിടെ നെഗറ്റീവ് കൊവിഡ് വൈറസ് പരിശോധനസെര്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News