പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേളയായ “ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം. ദോഹ ഖത്താര വില്ലേജിലാണ് പതിനൊന്നാമത് “ദവു” എന്ന പരമ്പരാഗത പായ്ക്കപ്പൽ മേളയ്ക്ക് വേദിയായത്.
പഴമയുടെ പ്രൗഢി വിളിച്ചോതിയ പഴയ കാല മത്സ്യബന്ധന ബോട്ടുകൾ,ചെറിയ തോണികൾ, കൊതുമ്പ് വള്ളങ്ങൾ, പഴയകാല മത്സ്യബന്ധന ഉപകരണങ്ങൾ, എന്നിവ പ്രത്യേകം തയ്യാറാക്കിയ പ്രദർശന കേന്ദ്രങ്ങളില്‍ കാണികൾക്കായി ഒരുക്കിയിരുന്നു.
ഇന്ത്യ ഉൾപ്പെടെ കുവൈറ്റ്, സൗദി, ഇറാക്ക്, ഒമാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള സ്റ്റാളുകളും പായ്ക്കപ്പൽ മേളയുടെ ഭാഗമായി.
ഇന്ത്യയും ഖത്തർ ഉൾപ്പെടുന്ന മറ്റ് അറബ് രാജ്യങ്ങളുമായുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങളുടെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പായ്ക്കപ്പൽ ഉത്സവം എന്ന് ഖത്തർ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ദീപക് മിത്തൽ അഭിപ്രായപ്പെട്ടു.
ഫിഫ അറബ് മത്സരങ്ങൾ കാണുവാൻ ഖത്തറിലെത്തിയ വിദേശ സന്ദർശകരടക്കം പതിനായിരങ്ങളാണ് മൂന്നാഴ്ചകളിലായി നടന്ന ഖത്തരാ വില്ലേജിലെ പരമ്പരാഗത പായ്ക്കപ്പൽ മേളയിൽ സന്ദർശകരായി എത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.