സമവായ നീക്കവുമായി സര്‍ക്കാര്‍; സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചു

ചട്ട വിരുദ്ധമായി എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിടെ സമവായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു.

പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച യോഗത്തില്‍ രാജ്യസഭ നേതാവ് പിയൂഷ് ഗോയലും പങ്കെടുക്കും. എന്നാ എല്ലാ കക്ഷി നേതാക്കളെയും ചര്‍ച്ചക്ക് വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം പ്രതിപക്ഷ നേതാക്കള്‍ രാവിലെ യോഗം ചേര്‍ന്ന് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നതില്‍ തീരുമാനമെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel