തിരുവല്ലയില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

തിരുവല്ലയില്‍ പൊലീസ് തേടിയെത്തുന്നതറിഞ്ഞ് പോക്‌സോ കേസിലെ പ്രതി മേപ്രാലില്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ചു. പെരുന്ന കോമന്‍കേരി ചിറയില്‍ വലിയ പറമ്പില്‍ വീട്ടില്‍ രാജുവി നെയാണ് മേപ്രാലിലെ ആളൊഴിഞ്ഞ പുരയിടത്തിലെ മരക്കൊമ്പില്‍ ഇന്നുച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. തന്നെ തേടി കണ്ണൂരില്‍ നിന്നും പൊലീസ് എത്തുന്നതായ വിവരം ഇന്ന് രാവിലെ രാജുവിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവല്ല പൊലീസെത്തി നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News