അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലില്‍ മത്സരിച്ച 3 പേര്‍ പരാജയപ്പെട്ടു

അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ പുതിയ വൈസ് പ്രസിഡന്റുമാരെയും പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശ്വേതാമേനോനും മണിയന്‍പിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാര്‍.

അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്സിക്യുട്ടീവ് സ്ഥാനത്തേക്ക് ലാലും വിജയ് ബാബുവും ജയിച്ചപ്പോള്‍ ഹണി റോസ്, നാസര്‍ ലത്തീഫ്, നിവിന്‍ പോളി എന്നിവര്‍ പരാജയപ്പെട്ടു. മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ദിഖ്, ജയസൂര്യ എന്നിവര്‍ നേരത്തേ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയന്‍പിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോള്‍ മണിയന്‍പിള്ള രാജു അട്ടിമറി വിജയം നേടി.

ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച ആശാ ശരത്ത് പരാജയപ്പെടുക ആയിരുന്നു. നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളില്ല.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്നും ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്.

ഇവര്‍ക്കെതിരെ വിജയ് ബാബു,ലാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിക്കാന്‍ രംഗത്ത് എത്തി. ഫലം വന്നപ്പോള്‍ ഔദ്യോഗിക പാനലിലെ ഒന്‍പത് പേര്‍ വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News