ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ഫൈനലില്‍ സിംഗ്പ്പൂരിന്റെ ലോ കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയതോടെയാണ് ശ്രീകാന്ത് വെള്ളി മെഡലിലൊതുങ്ങിയത്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്നത്. ഇതിന് മുമ്പ് മൂന്ന് പുരുഷ താരങ്ങള്‍ വെങ്കലം നേടിയിട്ടുണ്ട്. പ്രകാശ് പദുക്കോണ്‍, ബി സായ്പ്രണീത്, ലക്ഷ്യസെന്‍ എന്നിവരാണ് രാജ്യത്തിന്റെ വെങ്കലമെഡല്‍ നേട്ടക്കാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here