എം പിമാരുടെ സസ്‌പെൻഷൻ; സമവായ നീക്കവുമായി കേന്ദ്രസർക്കാർ

ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിടെ സമവായ നീക്കവുമായി കേന്ദ്രസർക്കാർ. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരെ കേന്ദ്രസർക്കാർ ചർച്ചക്ക് വിളിച്ചു.ഇന്ന് രാവിലെ 10 മണിയ്ക്കാണ് ചർച്ച നടക്കുക.

പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച യോഗത്തിൽ രാജ്യസഭ നേതാവ് പിയൂഷ് ഗോയലും പങ്കെടുക്കും.എന്നാൽ എല്ലാ കക്ഷി നേതാക്കളെയും ചർച്ചക്ക് വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനെന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാക്കൾ രാവിലെ യോഗം ചേർന്ന് സർക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News