ഒമൈക്രോണ്‍ ഭീതിയില്‍ യുകെ; രോഗവ്യാപനം വേഗത്തിൽ

യുകെയില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം അതിതീവ്രം. രാജ്യത്ത് 25,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് ഏഴ് പേര്‍ ഒമൈക്രോണ്‍ ബാധിച്ചു മരിച്ചു.

വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാകുന്നവര്‍ 65ല്‍നിന്ന് 85 ആയി ഉയര്‍ന്നുവെന്നും യുകെഎച്ച്എസ്എ പറഞ്ഞു. തലസ്ഥാന നഗരത്തിൽ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ മേയര്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ‘മഞ്ഞുമലയുടെ അറ്റം’ മാത്രമാണ് ഇപ്പോഴത്തെ കണക്കുകള്‍ എന്ന് മുതിര്‍ന്ന ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്യത്ത് ദിവസവും ആയിരക്കണക്കിനാളുകള്‍ ഒമൈക്രോണിന് ചികിത്സ തേടുന്നുണ്ടെന്നും ഈ കണക്കുകള്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുന്നില്ലെന്നും സയന്റിഫിക് ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് പറയുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രതിദിനം മൂവായിരത്തോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here