ചിലിയിൽ ചുവപ്പ് വസന്തം:ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക്

ചിലിയെ ഇനി ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക് നയിക്കും: ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക്

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക്കിന് വിജയം.ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. തീവ്രവലതുപക്ഷ നേതാവായ ഹൊസെ അന്റോണിയോ കാസ്റ്റിനെയാണ് ബോറിക്ക് പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി മാറിയിരിക്കുകയാണ് ഗബ്രിയേല്‍ ബോറിക്. .35 വയസ് മാത്രം പ്രായമുള്ള ബോറിക് ചിലിയിലെ മുന്‍ വിദ്യര്‍ത്ഥി നേതാവ് കൂടിയാണ്.

ചിലിയിലെ മുന്‍കാല പട്ടാള ഏകാധിപത്യ ഭരണങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു.2019ലും 2020ലും ചിലിയില്‍ അഴിമതിക്കും അസമത്വത്തിനും എതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന വിദ്യാര്‍ത്ഥി നേതാവായിരുന്നു ബോറിക്.

ഭൂരിപക്ഷം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.ജനാധിപത്യത്തിനും നീതിക്കും എല്ലാവരുടെയും അന്തസ്സിനുമായി പ്രവർത്തിക്കുമെന്ന്‌ രണ്ടാം ഘട്ടത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടശേഷം ബോറിക് പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel