സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു, ഇത് തികച്ചും പൈശാചികം; ഫ്രാൻസിസ് മാർപാപ്പ

സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ ‘ പൈശാചികമാണ്’ എന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ TG5 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രോഗ്രാമിനിടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഈ വിമർശനം.

ഭർത്താക്കന്മാരാൽ പോലും മർദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്,”

“പ്രശ്‌നം, എന്നെ സംബന്ധിച്ചിടത്തോളം പൈശാചികമാണ്, കാരണം സ്വയം പ്രതിരോധിക്കാൻ കഴിയാത്ത, ഒരു വ്യക്തിയെ ഇത് മുതലെടുക്കുകയാണ് ചെയ്യുന്നത് ,” അദ്ദേഹം പറഞ്ഞു. “ഇത് അപമാനകരമാണ്, വളരെ അപമാനകരമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരി ഏകദേശം രണ്ട് വർഷം മുമ്പ് ആരംഭിച്ചതുമുതൽ, ഗാർഹിക പീഡനത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ പല വേദികളിൽ സംസാരിച്ചിട്ടുണ്ട്, ലോക്ക്ഡൗൺ കാലയളവിൽ പല രാജ്യങ്ങളിലായും നിരവധി സ്ത്രീകളാണ് ഗാര്ഹികപീഡനങ്ങൾക്ക് ഇരയായിട്ടുള്ളത്.

ഇറ്റലിയിൽ പ്രതിദിനം 90 ഓളം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും 62% ഗാർഹിക പീഡനക്കേസുകളാണ് രാജ്യത്ത് അരങ്ങേറിയിട്ടുള്ളതെന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ മർദനത്തിനും പീഡനത്തിനും ഇരയായ സ്ത്രീകൾക്ക് അവരുടെ മാനം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഫ്രാൻസിസ് പറഞ്ഞു. “ഞാൻ നിങ്ങളിൽ മാന്യത കാണുന്നു, കാരണം നിങ്ങൾക്ക് മാന്യത ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ ഉണ്ടാകില്ലായിരുന്നു,” അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here