കൊവിഡ് മരണത്തിൽ ഒറ്റ ദിവസം കൊണ്ട് 600 പേർക്ക് സഹായം നൽകി സംസ്ഥാന സർക്കാർ

കൊവിഡ് മരണത്തിൽ ഒറ്റ ദിവസം കൊണ്ട് 600 പേർക്ക് സഹായം നൽകി സംസ്ഥാന സർക്കാർ. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനായി സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലൂടെയാണ് ധനസഹായം നൽകിയത്. ഇതുവരെയായി 1150 പേർക്കാണ് സംസ്ഥാനത്ത് ധനസഹായം നൽകിയത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന് ആയിരത്തോളം പേരാണ് ഞാറാ‍ഴ്ച നടത്തിയ പ്രത്യേക ക്യാമ്പിൽ അപേക്ഷിച്ചത്. സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക നിർദേശ പ്രകാരമാണ് അവധി ദിനത്തിലും വിവിധ ഇടങ്ങ‍ളിലായി ക്യാമ്പ് നടത്തിയത്. ശനിയാ‍ഴ്ച വരെ 10,777 അപേക്ഷകരായിരുന്നത് ഞാറാ‍ഴ്ചയോടെ 11800 ആയിരുന്നു. ഇതിൽ ഇതുവരെ 6193 അപേക്ഷകളാണ് അംഗീകരിച്ചത്. 1150 പേർക്ക് 50,000 രൂപ ധനസഹായം കൈമാറുകയും ചെയ്തു.

കൊവിഡ് ബാധിച്ച് മരിച്ച ബിപിഎൽ കുടുംബത്തിലുള്ളവരുടെ ആശ്രിതർക്ക് 36 മാസം 5000 രൂപ വീതം നൽകും. ഇതിൽ ഇതുവരെ 3854 പേർ അപേക്ഷിച്ചതിൽ 65 എണ്ണം അംഗീകരിച്ചു. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വില്ലേജ് ഓഫീസുകളും കളക്ട്രേറ്റിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമാണ് ഞായറാ‍ഴ്ചയും പ്രവർത്തിച്ചത്. പ്രത്യേക ക്യാമ്പ് ഇന്നും തുടരും.കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം relief.kerala.gov.in എന്ന വെബിസൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here