ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി

ആലപ്പുഴയിലെ സർവകക്ഷി യോഗം നാളത്തേക്ക് മാറ്റിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ബിജെപിയുടെ പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് സർവകക്ഷി യോഗം മാറ്റിയത്.

എല്ലവരെയും പരിഗണിച്ചുകൊണ്ട് വിവാദങ്ങളില്ലാതെ സർവകക്ഷി യോഗം ചേരണം എന്ന് മന്ത്രി നിർദേശം നൽകി. ഇന്ന് സർവകക്ഷി യോഗം ചേരില്ല. നാളത്തേക്ക് ചേരും. ബിജെപിക്ക് അസൗകര്യമുണ്ട് അതും പ്രസക്തമാണ് ഇതുകൂടി പരിഗണിച്ച് മന്ത്രി സജി ചെറിയാനുമായി ജില്ലാ കളക്ടർ നടത്തിയ ആശയ വിനമയത്തിലാണ് യോഗം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു.

അതേസമയം, എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന നിലപാടാണ് സർക്കാരിനുള്ളത് എന്ന് മന്ത്രി അറിയിച്ചു. രഞ്ജിത്തിന്റെ സംസ്‍കാരം ഇന്ന് പൂർത്തീകരിച്ച് എല്ലാ പാർട്ടി നേതാക്കളുടെ സമയം അനുസരിച്ചാകും യോഗം നാളെ നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News