മേഘാലയയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്

മേഘാലയയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ ഹിന്ദുഭരണ പ്രഖ്യാപനത്തിനു പിന്നാലെ മേഘാലയയില്‍ ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാരും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ കണ്ടാണ് പിന്തുണ അറിയിച്ചത്.അതേ സമയം കോണ്‍ഗ്രസ് ചെയ്തത് ജനവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ പ്രതികരിച്ചു.

മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ബിജെപിയുമായി അടുക്കുന്നത്. എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം അഞ്ചായി ചുരുങ്ങിയിരുന്നു.

കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയാനാണ് ബിജെപി സഖ്യസര്‍ക്കാരിന്റെ ഭാഗമാകാനുള്ള തീരുമാനം. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതെന്നാണ് കോണ്‍ഗ്രസ് വാദം.

അതേസമയം കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലാണെന്നും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് ജനവഞ്ചനയാണെന്നും മുകുള്‍ സാങ്മ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിനിടെയാണ് മേഖലയയില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News