ഫിലിപ്പീന്‍സില്‍ വീശിയടിച്ച് റായി കൊടുങ്കാറ്റ്; മരണം നൂറുകവിഞ്ഞു

ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായി കൊടുങ്കാറ്റില്‍ മരണസംഖ്യ നൂറു കവിഞ്ഞു. മൂന്നുലക്ഷം പേരെ പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും വിച്ഛേദിക്കപ്പെട്ട സ്ഥിതിയിലാണ്. ബൊഹോയില്‍ മാത്രം 49 പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 പേരെ കാണാതാകുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് കാറ്റ് തെക്കന്‍ ചൈനാക്കടല്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ തെക്കന്‍ ദ്വീപ് മേഖലകളിലൂടെ ആഞ്ഞടിച്ചത്. നിലവില്‍ മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിലാണ് റായി വീശുന്നത്. ക്രമേണ റായിയുടെ വേഗംകൂടി മണിക്കൂറില്‍ 270 കിലോമീറ്ററായി വര്‍ധിക്കുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ശക്തമായ കാറ്റില്‍ കടപുഴകിയ മരങ്ങള്‍ പതിച്ചാണ് കൂടുതല്‍പേരും മരിച്ചത്.

പ്രകൃതിക്ഷോഭങ്ങള്‍ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പീന്‍സ്. 20-ഓളം കൊടുങ്കാറ്റുകളാണ് പ്രതിവര്‍ഷം ഫിലിപ്പീന്‍സില്‍ വീശുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News