കളിയിക്കാവിളയിൽ വൻ കുഴൽപ്പണ വേട്ട; ഒരാൾ പിടിയിൽ

സംസ്ഥാന അതിർത്തിയിൽ വൻ കുഴൽപ്പണ വേട്ട. വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘം മുക്കാൽ കോടിയോളം രേഖകളില്ലാത്ത രൂപ കണ്ടെത്തി.

സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ കേരള- എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് 72 ലക്ഷം രൂപയുമായി ചെന്നൈ സ്വദേശിയായ ആദം (42) ആണ് പിടിയിലായത്.

നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രികൻ ആയിരുന്നു ആദം.ബാഗിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാളിൽ നിന്ന് വിദേശ കറൻസിയും കണ്ടെത്തി.

നാഗർകോവിൽ നിന്ന് യാത്ര ആരംഭിച്ച ഇയാൾ കളിയിക്കവിളയിലേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ലഹരി വസ്തു കടത്തുകൾ പിടികൂടാൻ വേണ്ടിയായിരുന്നു എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.

അതേസമയം, പിടിയിലായ ആദം ആർക്കുവേണ്ടിയാണ് കാശ് എത്തിച്ചതെന്നോ കാശിൻറെ സ്രോതസ്സോ ഇയാൾക്ക് വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എക്സൈസ് സംഘം പിടികൂടിയ ഇയാളെ പൊലീസിന് കൈമാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like