കുറുക്കൻമൂല ഒലിയോട്ട്‌ വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം

കുറുക്കൻ മൂല ഒലിയോട്ട്‌ വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം. പുതിയ ചിത്രങ്ങൾ ലഭിച്ചു.പ്രദേശത്ത്‌ വ്യാപക തിരച്ചിൽ തുടരുന്നു.മയക്കുവെടി വെക്കാനുള്ള അഞ്ച്‌ സംഘങ്ങളും വനത്തിലുണ്ട്‌.ഇരുപത്തിരെണ്ടാമത്തെ ദിവസമാണ്‌ ഇരുന്നൂറോളം വനപാലകരുടെ നേതൃത്വത്തിൽ കടുവക്കായി തിരച്ചിൽ നടക്കുന്നത്‌.

തോൽപ്പെട്ടി വന്യജീവി കേന്ദ്രത്തിൽ കടുവ എത്തിപ്പെട്ടതായാണ്‌ ഒടുവിലെ വിവരങ്ങൾ. നാല്‌ ദിവസമായി ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെക്കുറിച്ച്‌ വിവരമില്ലായിരുന്നു.വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുമില്ല.

ഇന്ന് രാവിലെ ബേഗൂർ റേഞ്ചിലെ ഒലിയോട്ട്‌ സംരക്ഷിത വനത്തിൽ ഇതേ കടുവയുടെ സാന്നിദ്ധ്യത്തിന്റെ സൂചനകൾ വനം വകുപ്പിന്‌ ലഭിച്ചു.കുംകിയാനകളുടെ സഹായത്തോടെ പ്രദേശം അരിച്ചുപെറുക്കുയാണ്‌ അക്ഷാരാർത്ഥത്തിൽ വനം വകുപ്പ്‌ ഇപ്പോൾ.കഴുത്തിലെ ഗുരുതര പരിക്ക്‌ കടുവയുടെ സഞ്ചാരം കുറച്ചിട്ടുണ്ടെന്നാണ്‌ നിഗമനം.

മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങൾ വനത്തിനുള്ളിലുണ്ട്‌.തമിഴ്‌നാട്‌ മുതുമലയിൽ നിന്നും പ്രത്യേക സംഘം കുറുക്കൻ മൂലയിലെത്തി‌. വനമേഖലയിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിട്ടിട്ടുമുണ്ട്‌.

ഇന്നലെ രാത്രിയിൽ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്ന്
പരിക്കേറ്റ കടുവ തന്നെയാണ്‌ ഈ മേഖലയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്‌ ‌. മുഴുവൻ സംഘങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ്‌ ഇപ്പോൾ തിരച്ചിൽ നടത്തുന്നത്‌. മാനന്തവാടി നഗരസഭയിലെ എട്ട്‌ വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News