ശബരിമലയില്‍ നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു

ശബരിമലയില്‍ കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതേടെയാണ് സന്നിധാനത്ത് നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പുനരാരംഭിച്ചത്.  ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി ഭക്തര്‍ നെയ്യഭിഷേക ചടങ്ങിന് എത്തിയിരുന്നു.

11 വരെ നെയ്യഭിഷേകം നടത്താന്‍ ഭക്തര്‍ക്ക് അവസരം ലഭിച്ചു. . നിയന്ത്രണം നീക്കിയതോടെ കൂടുതല്‍ അയ്യപ്പന്‍മാര്‍ ശബരിമലയില്‍ തങ്ങാനും നേരിട്ടുള്ള നെയ്യഭിഷേകത്തിനുള്ള അവസരം ഉപയോഗിക്കാനും തുടങ്ങി. അഭിഷേകം ചെയ്ത നെയ്യ് വാങ്ങുന്നതിനുള്ള കൗണ്ടറുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News