പാലക്കാട് മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങി

പാലക്കാട് മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങി. വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ പുലി ആക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍. വനം വകുപ്പ് പുലിക്കൂട് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ കണ്ട പൊന്തക്കാട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. പടക്കം പൊട്ടിച്ചപ്പോള്‍ പുലി ഓടി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു

നാല് മാസമായി പ്രദേശത്ത് പുലി ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ ആക്രമണത്തിനിരയായി. പുലിക്കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നാണ് മണ്ണാര്‍കാട് ഡിഎഫ്ഒ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News