രാജ്യത്ത് ഒമൈക്രോൺ ആശങ്ക; രോഗബാധിതർ 160 ലേക്ക്

രാജ്യത്ത് ഒമൈക്രോൺ ആശങ്ക വർധിക്കുന്നു.ഒമൈക്രോൺ കേസുകൾ 160 തിലേക്കടുത്തു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ദില്ലി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ആർടിപിസിആർ പ്രീ-ബുക്കിംഗ് നിർബന്ധമാക്കി.

അതേസമയം, ദില്ലിയിലും ഒമൈക്രോൺ കേസുകളും കൊവിഡ് കേസുകളും വർധിക്കുകയാണ്. ദില്ലിയിൽ ആകെ കേസുകൾ 28 ആയി. 12 പേർ രോഗമുക്തരായി. 107 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. സാഹചര്യം വിലയിരുത്താൻ ദില്ലി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി യോഗം ചേർന്നു. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അടിയന്തരമായി ബൂസ്റ്റർ ഡോസ് നൽകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. 54 ഒമൈക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here