മദ്യപിച്ച് ചുവട് വെച്ച് ധനുഷ്; കൂടെ അക്ഷയ് കുമാറും സാറ അലിഖാനും

മദ്യപിച്ച് ചുവട് വെച്ച് ധനുഷ്; കൂടെ അക്ഷയ് കുമാറും സാറ അലിഖാനും; ലിറ്റിൽ ലിറ്റിൽ ട്രാക് ഹിറ്റ്

മദ്യപിച്ച ധനുഷ് ഒരു ഹോസ്റ്റലിൽ നൃത്തം ചെയ്യുന്നതോടെ സാറാ അലി ഖാനും എത്തുന്നു. കൈയിൽ ഒരു ധോളുമായി അക്ഷയ് കുമാർ ചേരുന്നു. അക്ഷയ് കുമാറും ധനുഷും ചേർന്ന് നൃത്തം ചെയ്യുന്നു.അത്രംഗി റെയുടെ ഏറ്റവും പുതിയ ട്രാക്ക് :ലിറ്റിൽ ലിറ്റിൽ” ആണ് ഇപ്പോൾ ട്രെൻഡിങ്. ധനുഷും ഹിരാൾ വിരാഡിയയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ഈണം പകർന്നിരിക്കുന്നു

2020-ന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റാണ് അത്രംഗി റേ. 2013-ൽ പുറത്തിറങ്ങിയ രാഞ്ജന എന്ന ചിത്രത്തിന് ശേഷം ആനന്ദ് എൽ റായിയ്‌ക്കൊപ്പമുള്ള ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് അത്രംഗി റേ. സാറാ അലി ഖാനും ധനുഷുമൊത്തുള്ള അക്ഷയ് കുമാറിന്റെ ആദ്യ ചിത്രം കൂടിയാണിത് .

പകർച്ചവ്യാധിയും ലോക്ക്ഡൗണും സിനിമയുടെ വരവ് വൈകിപ്പിച്ചിരുന്നു .സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ അക്ഷയ് കുമാറിനും ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ റായിക്കും വൈറസ് ബാധിച്ചതിനെത്തുടർന്ന് ചിത്രം വീണ്ടും വൈകി. ഏറെ നാളുകൾക്ക് ശേഷം ഡിസംബർ 24ന് ഡിസ്‌നി+ഹോട്‌സ്റ്റാർ എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ചെയ്യും. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ചിത്രമായാണ് ‘അത്‌രംഗി രേ’ ആരാധകർക്ക് മുന്നിലെത്തുക. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് 2021 ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി ചിത്രത്തിന്റെ നിർമാണത്തെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെയും ബാധിച്ചതിനാല്‍ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ഗലാട്ട കല്യാണം എന്ന പേരിൽ ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറങ്ങുന്നുണ്ട്.

ഹിമാന്‍ഷു ശര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് പങ്കജ് കുമാര്‍ ആണ്. എഡിറ്റിംഗ് നിർവഹിച്ചത് ഹേമല്‍ കോത്താരി. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍ റായ് എന്നിവർ ചേർന്നാണ്അത്‌രംഗീ രേ നിര്‍മിക്കുന്നത്.

മുഹമ്മദ് സീഷാന്‍ അയ്യുബ്, ഡിംപിള്‍ ഹയാതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വാരാണസി, മധുര, ഡല്‍ഹി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here