വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട നല്‍കരുതെന്ന വിചിത്ര വാദവുമായി ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് മുട്ട നല്‍കരുതെന്ന വിചിത്ര വാദവുമായി ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട നല്‍കുന്നതിന് പകരം മള്‍ട്ടിവിറ്റമിന്‍ ഉള്ള സസ്യാഹാര ഭക്ഷണം നല്‍കണമെന്നാണ് എ.ഐ.വി.എഫിന്റെ ആവശ്യം.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പ്രതിഷേധവുമായി ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍സ് ഫെഡറേഷന്‍ (എ.ഐ.വി.എഫ്) രംഗത്തെത്തിയത്.

സംസ്ഥാനത്ത് സസ്യാഹാരത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സസ്യാഹാര അങ്കണവാടികളും സ്‌കൂളുകളും സ്ഥാപിക്കണമെന്നും ഇവര്‍ പറയുന്നു.

ലിംഗായത്ത്, ജൈനര്‍, ബ്രാഹ്മണര്‍ തുടങ്ങിയ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News