തീപിടിത്തത്തിൽ കത്തി നശിച്ച വടകര താലൂക്ക് ഓഫീസ് പ്രവർത്തനം തുടങ്ങി

തീപിടിത്തത്തിൽ കത്തി നശിച്ച വടകര താലൂക്ക് ഓഫീസ് പ്രവർത്തനം തുടങ്ങി.  പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. സംഭവത്തിൽ റിമാൻ്റിലായ ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി  ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

തീ പിടിത്തത്തിൽ കത്തിയമർന്ന ഓഫീസിന് സമീപത്തായി സ്വകാര്യ കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. കലക്ടറേറ്റിൽ നിന്ന് 42 പുതിയ ലാപ്പ്ടോപ്പുകൾ എത്തിച്ചു. ആവശ്യമായ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത് ഓഫീസ് പ്രവർത്തനങ്ങൾ റവന്യു വകുപ്പ്  സജ്ജമാക്കി.

പൊതുജനങ്ങൾക്ക് നേരിട്ട് എത്താനായി കത്തിയ ഓഫീസിന് സമീപം ഹെൽപ്പ് ഡസ്കും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഫോൺ സൗകര്യവും ഏർപ്പെടുത്തി.  അപേക്ഷകൾ സംബന്ധിച്ച ആശങ്കകൾ ഹെൽപ്പ് ഡസ്ക്ക് വഴിപരിഹരിക്കാം.

2019 ഒക്ടോബറിന് ശേഷമുള്ള ഫയലുകൾ ഇ-ഫയലായാണ് സൂക്ഷിച്ചിരുന്നത്. കത്തിയ റെക്കോഡ് റൂമിൽ ബാക്കിയുള്ള മുഴുവൻ ഫയലുകളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. താലൂക്ക് ഓഫീസിന് തീയിട്ട ആന്ധ്ര സ്വദേശി സതീഷ് നാരായണനെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ വാങ്ങും.  പ്രതിയെ ആന്ധ്രയിലെത്തിച്ചും തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News