ഫൈസര്‍ വാക്സിനെടുത്ത യുവാവ് മരണപ്പെട്ടതായി റിപ്പോര്‍ട്ട്

ഫൈസര്‍ വാക്സിനെടുത്ത യുവാവ് മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡിലാണ് കൊവിഡ് വാക്സിന്‍ എടുത്തതിന്റെ പാര്‍ശ്വഫലങ്ങള്‍ കാരണം 26കാരനായ യുവാവ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ന്യൂസിലാന്‍ഡില്‍ കൊവിഡ് വാക്സിന്‍ എടുത്തതിന് ശേഷം പാര്‍ശ്വഫലം കാരണം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. വാക്സിനെടുത്ത ശേഷം യുവാവിന് മയോകാര്‍ഡൈറ്റിസ് ബാധിക്കുകയായിരുന്നു.

ഫൈസര്‍ വാക്സിനെടുത്ത ശേഷമാണ് യുവാവ് മരിച്ചത്. വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു യുവാവിന്റെ മരണം. ഹൃദയത്തിന്റെ മധ്യധമനികള്‍ വീര്‍ക്കുന്ന ഒരു വൈറസ് ഇന്‍ഫക്റ്റഡ് രോഗമാണ് മയോകാര്‍ഡൈറ്റിസ്.

അതേസമയം സംഭവത്തില്‍ ഫൈസര്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്.

‘ഇപ്പോള്‍ ലഭ്യമായ വിവരങ്ങളനുസരിച്ച്, വാക്സിനെടുത്തത് കാരണമായിരിക്കും അയാള്‍ക്ക് മയോകാര്‍ഡൈറ്റിസ് ബാധിച്ചത് എന്നാണ് കണക്കാക്കുന്നത്,” കൊവിഡ് 19 വാക്സിന്‍ ഇന്‍ഡിപെന്‍ഡന്റ് സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News