അട്ടപ്പാടിയില്‍ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

അട്ടപ്പാടിയിൽ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ജനുവരി 15 നകം മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. രാഷട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും  സഹകരണം തേടും. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് മൂന്നാഴ്ചക്കിടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തി.

ശിശു മരണം നടന്ന പശ്ചാത്തലത്തിൽ നവം. 27 ന് മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ ചേർന്ന യോഗത്തിനു ശേഷം നടപ്പിലാക്കിയ കാര്യങ്ങൾ വിലയിരുത്താനാണ് അവലോകന യോഗം ചേർന്നത്.  വിവിധ വകുപ്പ് മേധാവികൾ ഇതുവരെ നടപ്പിലാക്കിയതും ഇനി നടപ്പിലാക്കാനുള്ള കാര്യങ്ങളും വിശദീകരിച്ചു.

ഓരോ വകുപ്പുകളും നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയായിട്ടുണ്ട്. താഴേ തട്ടിൽ വകുപ്പുകളെ  ഏകോപിപ്പിച്ച് പ്രവർത്തിക്കും. ജനുവരി 15 നകം മാസ്റ്റർ പ്ലാൻ തയ്യാറാക്കി  നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു

പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. ആദിവാസി ജനതയ്ക്ക് അനുവദിക്കുന്ന ഫണ്ട് കൃത്യമായി അവരിലേക്കെത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഊരുകൾ കേന്ദ്രീകരിച്ച് സാക്ഷരതാ പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

കലക്ടർ മൃൺമയി ജോഷി ശശാങ്കിന്റെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും പ്രവർത്തന പുരോഗതി വിലയിരുത്തും. ആരോഗ്യം,വനം വകുപ്പ്, എക്സൈസ്, ഐ ടി ഡി പി , ഐ സി ഡി എസ് , കുടുംബശ്രീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News