
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെതിരെയുള്ള അഡലെയ്ഡ് ടെസ്റ്റില്‍ 275 റണ്‍സിനാണ് ഓസീസിന്‍റെ വിജയം.
468 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് 192 റണ്‍സിന് അവസാനിച്ചു. ഓസീസിന്‍റെ ജയ് റിച്ചാര്‍ഡ്സണ്‍ 5 വിക്കറ്റ് വീഴ്ത്തി.
മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.44 റണ്‍സെടുത്ത ക്രിസ് വോക്ക്സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറര്‍. ഓസീസ് ഓപ്പണര്‍ മാര്‍നസ് ലബുഷാഗ്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
വിജയത്തോടെ 5 മത്സര പരമ്പരയില്‍ ഓസീസ് 2-0 ന് മുന്നിലാണ്. മൂന്നാംടെസ്റ്റ് ഈ മാസം 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here